ബേക്കല്‍: കിണറ്റിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി പരാതി. ബട്ടത്തൂര്‍ ദേവന്‍പൊടിച്ചപാറയിലെ ദേവകിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വിഷവസ്തു ഒഴിച്ചതായി കണ്ടെത്തിയത്.
ഇന്നലെ രാവിലെ കിണറ്റില്‍നിന്നും വെള്ളം കോരി മുഖം കഴുകാന്‍ ശ്രമിക്കുന്നതിനിടയില്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. കിണറിന് സമീപത്തുനിന്നും രണ്ടു വിഷവസ്തുക്കളുടെ കുപ്പി കണ്ടെത്തി.
ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടിരുന്നതായി ദേവകി പറഞ്ഞു.