രാജ്യത്ത് വിരലട യാളങ്ങൾ ഉപയോഗിച്ചു കുറ്റ കൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞതിൽ കേരളം ഒന്നാമത്.
നാഷനൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020ൽ 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോ പൊലീസിനു സഹായമായത്.
കർണാടകയും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻഎസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണ ശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.