കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെഎസ്ഇബി.
വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാപകമായി ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിച്ചതായി പരാതി ഉയര്‍ന്നിരിന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്.
സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതായി കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.
കെഎസ്ഇബി നമ്പറില്‍ നിന്ന് വ്യത്യസ്തമായി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശം ലഭിച്ചതാണ് പലരേയും സംശയത്തിനിടയാക്കിയത്.