കാസര്‍കോട് ജില്ലയിൽ 312 പേര്‍ക്ക് കൂടി കോവിഡ്, 273 പേര്‍ക്ക് രോഗമുക്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട് ജില്ലയില 312 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 273
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3484 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 514

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13708 പേര്‍

വീടുകളില്‍ 12981 പേരും സ്ഥാപനങ്ങളില്‍ 727 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13708 പേരാണ്. പുതിയതായി 910 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2883 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2204 ആന്റിജന്‍ 672 ട്രൂനാറ്റ് 0) 1220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1315 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 185 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 280 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

132131 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 128114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *