സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും, അധ്യാപകരും അനധ്യാപകരുമുള്‍പ്പടെ എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണെമന്നും ഐ എം എ നിര്‍ദേശം നല്‍കി.

കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്ബ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി.

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്നതനുസരിച്ച് വാക്സിനേഷന്‍ ക്യാമ്ബുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *