കുറ്റം മുഴുവന്‍ ആര്‍.എസ്.എസിന്, പ്രചാരണത്തില്‍ സഹായിച്ചില്ലെന്ന് പരാതി; കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ്സെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

ന്യൂദല്‍ഹി: കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ആണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഒത്തു പോകാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പിനായി നിയോഗിച്ച ആര്‍.എസ്.എസ് സംയോജകര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഔദ്യോഗിക റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *