തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലാതെ ക്രമീകരണങ്ങള്‍ നടത്തും. ബയോ ബബിള്‍ അടിസ്ഥാനമാക്കി ക്രമീകരണം നടത്തും. ഇതിനായി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഉന്നതതല യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.