കാർഗിൽ ആർട്സ്& സ്പോർട്സ് ക്ലബ് ബാലനടുക്കം, ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ’ സംഘടിപ്പിച്ചു; റംഷീദ് ബാലനടുക്കം നിയാസ് ബാലനടുക്കം അബ്ദുല്ല ബാലനടുക്കം എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

Latest ഇന്ത്യ കായികം കേരളം പ്രാദേശികം

മുളിയാർ : ഭാരത സ്വാതന്ത്ര്യത്തിൻറെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ-2021 പങ്കെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ബാലനടുക്കം കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ.
സ്വയം ശാരീരിക ക്ഷമത നേടുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുമെന്നും, കുടുംബം സുഹൃത്തുക്കൾ, സഹപ്രവർത്തകർ ,സമൂഹം എന്നിവരെ ഇതിനായി പ്രോത്സാഹിപ്പിക്കുമെന്നും,ആരോഗ്യപരവും കായികക്ഷമത ഉള്ളതുമായ രാഷ്ട്രനിർമ്മാണത്തിനായി പ്രതിജ്ഞബദ്ധമാവുമെന്നും, ജീവിതത്തിൽ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് ശാരീരിക വ്യായാമം നടത്താൻ എല്ലാവരെയും പ്രേരിപ്പിക്കുമെന്നും അതിനുവേണ്ടി ബോധവൽക്കരണം പരിപാടികൾ അടക്കം സംഘടിപ്പിക്കുമെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *