കായംകുളം : ദേശീയ പാതയിൽ കാർ യാത്രക്കാരെ പട്ടാപ്പകൽ തടഞ്ഞു നിർത്തി ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ.
ഒന്നാം പ്രതി പത്തിയൂർ വടക്ക് കൃഷ്ണനിവാസിൽ അഖിൽ കൃഷ്ണ (26), എരുവ ചെറുക്കാവിൽ ശ്യം (30) എരുവ മാവിലെത്ത് അശ്വിൻ ( 26) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം പ്രതി മിഥുനെ സംഭവസ്ഥലത്തു നിന്നും തന്നെ അറസ്റ്റിലായിരുന്നു.
ഇവർ വയലിൽ കുഴിച്ചിട്ടിരുന്ന പണവും കണ്ടടുത്തു. കൊട്ടുകുളങ്ങര ഇടശേരി ജംഗ്ഷനിൽ 27 ന് ആണ് സംഭവം