അസം: മുസ്‌ലിം വിരുദ്ധ – ഭരണകൂട ഭീകരത അവസാനിപ്പിക്കുക; ഫ്രറ്റേണിറ്റി മൂവ്മെൻറ്

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: അസം ഗവൺമെന്റ് നടത്തുന്ന മുസ്‌ലീം വിരുദ്ധ-ഭരണകൂട നടപടികൾക്കെതിരെയും, മുസ്‌ലിം ഉന്മൂലനത്തിൽ പ്രതിഷേധിച്ച് ഡൽഹി അസം ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, സെക്രട്ടറിമാരായ ആയിഷ റെന്ന, അഫ്രീൻ ഫാത്തിമ, ഷർജീൽ ഉസ്മാനി ഉൾപ്പെടെ നിരവധി വിദ്യാർത്ഥി നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിതതിലും പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്, ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ, സിറാജുദ്ദീൻ മുജാഹിദ്, പ്രസാദ് കുമ്പള, അസ്ലം സംരംബയൽ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എൻ.എം റിയാസ്, ഷഹബാസ് കോളിയാട്, അൻഷാദ് കീഴൂർ, സൽമാൻ ചെമ്മനാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *