കാസർകോട് :
സംഗീത വേദികളിൽ തിളങ്ങി നിന്നപ്പോഴും ഒരിക്കലും വിനയം കൈവിടാത്ത വ്യക്തിത്വമായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യമെന്ന് പ്രമുഖ സംഗീതജ്ഞൻ വെള്ളിക്കോത്ത് -കെ.വിഷ്ണുഭട്ട് അഭിപ്രായപ്പെട്ടു. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ‘സാംസ്കാരികം – കാസറഗോഡ്’ ഓൺലൈനായി 14 മണിക്കൂർ നീണ്ട അനുസ്മരണ സംഗീത പരിപാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഗീതജ്ഞൻ വിഷ്ണുഭട്ട് . ഉഷാകുമാരി (ഉഷസ്സ്) മോഡറേറ്ററായി രതീഷ് കണ്ടടുക്കം, ഡനീഷ് കുര്യൻ, സിജോ ജോൺ മുംബൈ, മയൂഖ ഷാജി സൗദി അറേബ്യ, ആയിഷ സജീർ തിരുവനന്തപുരം, ജഹാന ഫെറിൻ UAE., നൗഷാദ് ബായിക്കര ( KL-14 സിംഗർസ് ) രവിമാസ്റ്റർ പിലിക്കോട്, രാഘവൻ കുളങ്ങര , കണ്ണൻ കൊളത്തൂർ, ശോഭന ശ്രീധരൻ , തുടങ്ങി നിരവധി പേർ എസ്.പി. ബാലസുബ്രമണ്യന്റെ ഗാനങ്ങൾ അവതരിപ്പിച്ചു.
എം. അസിനാർ , പ്രഭാകരൻ കരിച്ചേരി, സി.കെ. കണ്ണൻ എന്നിവർ പ്രസംഗിച്ചു സുകുമാരൻ ആശിർവാദ് സ്വാഗതവും ബിന്ദു വിജയൻ നന്ദിയും പറഞ്ഞു. സംഗീത രംഗത്തെ നിരവധി പേർ പങ്കെടുത്ത അനുസ്മരണം നവമാധ്യമങ്ങളിൽ വേറിട്ടതായി. ബിന്ദു രമേഷ് , കുമാരൻ കുമ്പളപ്പള്ളി, ആലീസ് ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.