രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്.
തിങ്കളാഴ്ച 26 പൈസയാണ് ഡീസലിന് കൂടിയത്.
പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിലെ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ്.
കോഴിക്കോട് 94.52 രൂപയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് കൂടിയത്.
കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു.
എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ സമ്മതിക്കാത്താണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ വാദം.