പ്രതിഭകൾക്ക് എക്സലൻസി അവാർഡ്നൽകി എം.എസ്.എഫ്.സിഎച്ച് ചരമദിനം ആചരിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: മുൻ മുഖ്യമന്ത്രി സി.എച്ച്.
മുഹമ്മദ് കോയയുടെ ചരമദിനത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് മികവു പുലർത്തിയവർക്ക് മുളിയാർ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി എക്സലൻസി അവാർഡുകൾ കൈമാറി.പ്രസിഡണ്ട്
അൽത്താഫ് പൊവ്വൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അറഫാത്ത് ബോവിക്കാനം സ്വാഗതം പറഞ്ഞു.

ഡോക്ടർ ജഹാന
ഇസത്തിന് മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞിയും, ഡോ.ഫാരിസ യാക്കൂത്തിന് എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഷ്റഫ് ബോവിക്കാനവും, കേന്ദ്ര സർവ്വകലാ ശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ നാസർ അബ്ദുല്ലക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഷെരീഫ് കൊടവഞ്ചിയും ഉപഹാരം കൈമാറി.
എസ്.ടി.യു.പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബി സി കുമാരൻ ,അബ്ബാസ് കൊളച്ചപ്പ്, ഹംസ ചോയിസ്,ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.കെ.ബി.
ബാസിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *