എം.എസ്.മുഹമ്മദ് കുഞ്ഞിയെ മുളിയാർ പൗരാവലി ആദരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

.

കാസർകോട്: ഉത്തര മലബാറിലെ രാഷ്ട്രീയ അതികായൻ എം.എസ്.മുഹമ്മദ്‌ കുഞ്ഞിയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പൗരാവലി ആദരിച്ചു.
എട്ടു പതിറ്റാണ്ടു പിന്നിട്ട ജീവിത സമസ്യയിൽ ധന്യമായ ആറര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനം മാനിച്ചാണ് ആദരം.
ജില്ലയിലെ യു.ഡി.എഫ് രാഷട്രീയത്തിലെ അമരക്കാരിൽ ഒരാളായ എം എസ് അത്യുത്തര കേരളത്തിലെ മുസ്ലിം ലീഗിൻ്റെ മുന്നണി പോരാളികളിൽ പ്രധാനിയാണ്.
മുൻ എം.എൽ.എ. ടി.എ.ഇബ്രാഹിമിൻ്റെ ശിഷ്യനും,ചെർക്കളം അബ്ദുള്ള എന്ന ബഹുമുഖ പ്രതിഭയുടെ സന്തത സഹചാരി യുമായി രാഷ്ട്രീയ ഗോദയിൽ സജീവ സാന്നിദ്ധ്യമായി തീർന്ന തന്ത്രശാലിയായ ഈ കർമ്മയോഗി പ്രായം തളർത്താത്ത തേരാളിയാണ്.

1958-ൽ ചെർക്കള മേഖല മുസ്ലിം ലീഗ് ഭാരവാഹിയായി തുടങ്ങി ഒ.കെ.മുഹമ്മദ് കുഞ്ഞി പ്രസിഡണ്ടായ അഭിവക്തകണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്,
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്,
കാസർകോട്,ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, പാർട്ടിയുടെ മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട്, പ്രഥമ ജില്ലാപഞ്ചായത്ത് ഭരണ സമിതിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ,
ആർ. ടി.എ.മെമ്പർ, താലൂക്ക് സമിതി അംഗം, കെൽ ഡയറക്ടർ, ട്രവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡ് കമ്പനി ഡയറക്ടർ, കാസർകോട് അഗ്രികൾച്ചറൽ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിമോചന സമര നായകൻകൂടിയാണ്. സയ്യിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങളുടെ കാലം തൊട്ട് മുസ്ലിം ലീഗിൻ്റെ സംസ്ഥാന കൗൺസിൽ അംഗമായി തുടരുന്നു.
നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കാസർകോടിൻ്റെയും, വിശിഷ്യാ മുളിയാറിൻ്റെ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ച
എം എസ്.ജില്ലയിലെ ജീവിച്ചിരിക്കുന്ന നേതാക്കളിൽ
തലമുതിർന്ന വ്യക്തിയും മതേതരത്വ
ജനാധിപത്യ പ്രചാരകനുമാണ്.
പ്രൗഢമായ ചടങ്ങിൽ
എം.എസ്.മുഹമ്മദ് കുഞ്ഞിക്ക് കാസർകോട്
എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി.ശാഫിഉദ്ഘാടനം ചെയ്തു. ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

മുട്ടത്തൊടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കർ ഹാജി,
വിവിധ സംഘടന നേതാക്കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ് കുഞ്ഞി,എം.കെ. അബ്ദുൽ റഹിമാൻ ഹാജി,വാസുദേവൻ, സി.എ.അബ്ദുല്ല കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.എം. അബുബക്കർ, ബി.സി. കുമാരൻ,ഹമീദ്ഷാ, അനീസ മൻസൂർ ല്ലത്ത്, ഇ.മണികണ്ഠൻ, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, മൻസൂർ മല്ലത്ത്, അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വൽ, എം.എസ്.അബ്ദുല്ല ക്കുഞ്ഞി ഹാജി, റഫീഖ് വിദ്യാനഗർ,അബ്ബാസ് കൊളച്ചപ്പ്, മാർക്ക് മുഹമ്മദ്,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്,ഹനീഫ പൈക്കം,സിദ്ധീഖ് ബോവിക്കാനം, അബ്ദുൽ ഖാദർ കുന്നിൽ,മാഹിൻ മുണ്ടക്കൈ, അബൂബക്കർ ചാപ്പ, അഹമ്മദ് മൂലയിൽ, മുക്രി അബ്ദുൽ ഖാദർ, എ.പി.ഹസൈനാർ,
കൃഷ്ണൻ ചേടിക്കാൽ,
ഹാരിസ് ബോവിക്കാനം, കെ.മുഹമ്മദ് കുഞ്ഞി,
ഷെഫീഖ് ആലൂർ, മൊയ്തു ബാവാഞ്ഞി, ഷെരീഫ് മല്ലത്ത്, എം.എസ്.നാസർ, എം.എസ്.ഷുക്കൂർ, ബി.ടി.ഹമീദ് മാസ്തിക്കുണ്ട്, ബി.കെ.ഹംസ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *