മുളിയാർ: പൊതു പ്രവർത്തന രംഗത്ത് സപ്തതി പിന്നിട്ട റിട്ടയേർഡ് അധ്യാപകനും, ആധ്യാത്മിക പ്രഭാഷക നുമായ കരുണാകരൻ നായറെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ പൊന്നാട അണിയിച്ചു.കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
സാമൂഹ്യ പ്രവർത്തകരായ ബി.സി.കുമാരൻ, ഇ.മണികണ്ഠൻ, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു, ആലിങ്കാൽ ഗോപാലൻ നായർ, രാഘവൻ മുളിയാർ, ഷെരീഫ് മല്ലത്ത്, ഉഷ ഗോപാലൻ, പുഷ്പ രാഘവൻ, പ്രിയ ശിവരാജ് സംബന്ധിച്ചു.