പള്ളിക്കര, ബേക്കൽ, പാലക്കുന്ന് ഉദുമ എന്നിവിടങ്ങളിലെ ലോഡ്‌ജുകളിൽ പോലീസ് പരിശോധന,പിടിയിലായവർക്ക് താക്കീത്

Latest ഇന്ത്യ കേരളം പ്രാദേശികം

ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ വിവിധ ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി. പള്ളിക്കര, ബേക്കൽ, പാലക്കുന്ന്, പള്ളം, ഉദുമ തുടങ്ങിയ ഇടങ്ങളിലെ 12-ഓളം ലോഡ്‌ജുകളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ അസാധാരണ സാഹചര്യത്തിൽ കണ്ടെത്തിയവരെ താക്കീത് നൽകി വിട്ടയച്ചു.

ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം സി.ഐ.മാരായ ദാമോദരൻ (ബേഡകം) രഞ്ജിത്ത് രവീന്ദ്രർ (അമ്പലത്തറ), യു.പി. വിപിൻ (ബേക്കൽ), എസ്.ഐ.മാരായ രാജീവൻ, രത്നാകരൻ, സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *