സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് ജീവനൊടുക്കി പിതാവ്

Latest ഇന്ത്യ കേരളം പ്രാദേശികം

മലപ്പുറം: സ്ത്രീ ധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോ വിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി.

തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസ ക്കുട്ടി ജീവനൊടുക്കിയത്.

കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്. ”തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും’ മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു.

തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *