കാട് വെട്ടാന്‍ നടപടിയില്ല:കോയിപ്പാടി-കൊപ്പളം തീരദേശ റോഡില്‍ യാത്രാ ദുരിതം

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള:തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടാൻ നടപടിയില്ലാത്തത് മൂലം കുമ്പള കോയിപ്പാടി- കൊപ്പളം തീരദേശ റോഡിൽ കാട് കയറി റോഡ് ചുരുങ്ങിയത് യാത്രാ ദുരിതത്തിന് കാരണമാകുന്നതായി പരാതി.
തീരദേശ റോഡിൽ രണ്ടു വാഹനങ്ങൾ നേർക്കുനേരെ വന്നാൽ മാറി കൊടുക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിമാറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
റോഡിലേക്ക് വളർന്ന കാടുകൾ വെട്ടി മാറ്റാൻ കുമ്പള ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *