സോഷ്യൽ മീഡിയയിൽ തരംഗമായി രാഹുലും പ്രിയങ്കയും; പ്രതിപക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് മേൽക്കൈ; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

Latest ഇന്ത്യ കേരളം പ്രാദേശികം

രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും യുപി സന്ദർശനം,ബിജെപിയുടെ മേൽ കോൺഗ്രസ് നേടിയ രാഷ്ട്രീയ വിജയമായി.

പ്രതിപക്ഷ നേതൃ സ്ഥാനത്ത് കോൺഗ്രസ് തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു.

പ്രിയങ്കയുടെ അറസ്റ്റും മരിച്ച കർഷകരുടെ വസതി സന്ദർശിക്കാതെ മടങ്ങില്ലെന്ന രാഹുലിന്‍റെ നിശ്ചയ ദാർഢ്യവും കർഷക സംഘടനകൾക്ക് കൂടി ആശ്വാസമായി.

കൊല്ലപ്പെട്ട കർഷകന്‍റെ മാതാപിതാക്കളെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്യുന്ന ഒറ്റ ദൃശ്യത്തെയാണ് ബിജെപി ഏറെ ഭയപ്പെട്ടിരുന്നത്.

കാറിടിച്ചു കൊല്ലപ്പെട്ട കർഷകരുടെ വസതികളിൽ ഇരുവരും എത്താതിരിക്കാൻ യോഗി ഭരണകൂടം ആവുന്നതും ശ്രമിച്ചു.

കർഷകരുടെ വസതിയിലെത്താതെ മടങ്ങില്ലെന്ന രാഹുൽ ഗാന്ധിയുടെ നിശ്ചയ ദാർഢ്യവും, തീരുമാനിച്ചുറപ്പിച്ച പ്രിയങ്കയുടെ കാത്തിരിപ്പുമാണ് ബിജെപി ഒരുക്കിയ എല്ലാ ഇരുമ്പുമറകളേയും തകർത്തു കളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *