ദേലംപാടി ▪️ദേലംപാടി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമം. ബുധനാഴ്ച പകല്‍ പത്തേ കാലിന് സെക്രട്ടറി ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നത് മനസ്സിലായത്. കംപ്യൂട്ടര്‍ പൊതിഞ്ഞ തുണി എടുത്തുമാറ്റിയിട്ടുണ്ട്. ഓഫീസ് അല്‍പം അലങ്കോലമാക്കി. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി കെസെടുത്ത് അന്വേഷണമാരംഭിച്ചു. ദേലംപാടി ടൗണില്‍ സ്‌കൂളിന് മുന്‍വശത്തായി പഴയ കെട്ടിടത്തിലാണ് ബാങ്ക്. മൂന്ന് ജീവനക്കാര്‍ മാത്രമാണ് ബാങ്കിനുള്ളത്. സാമ്പത്തിക പ്രയാസത്തിലുള്ള ബാങ്കിനെ കരകയറ്റാന്‍ പുതിയ ഭരണസമിതി തീവ്രശ്രമം നടത്തുന്നതിനിടെയാണ് മോഷണ ശ്രമം. ബാങ്കില്‍ നിന്ന് ഒന്നും മോഷണം പോയില്ലെന്ന് സെക്രട്ടറി പറഞ്ഞു. ഒരു പ്രൊഫഷണല്‍ സംഘം ലോക്കര്‍ പൊളിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ബാങ്കിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ആദൂര്‍ എസ് ഐ ഇ രത്നാകരന്‍ അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ബാങ്കിലെത്തി പരിശോധന നടത്തി.
