കാസര്‍കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ജില്ലയിലെ കണ്‍ടെയിന്‍മെന്റ് / മൈക്രോ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം തുടരുന്നതിനും പോലീസ് നിരീക്ഷണം കര്‍ശനമാക്കുന്നതിനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും എസ്.ടി വിഭാഗക്കാരുടെയും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനിംഗ് ക്ലാസുകള്‍ നടത്തുന്നതിന് അനുമതി നല്‍കി.

സാമൂഹ്യ നീതി വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന സ്വയംപ്രഭ ഹോം വയോജന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അനുമതിയ്ക്ക് വിധേയമായി വയോജനങ്ങളെ പ്രവേശിപ്പിക്കും.

സി.എഫ്.എല്‍.ടി.സി/ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന ഗുരുവനം കാഞ്ഞങ്ങാട്, അസാപ് എന്നിവിടങ്ങളിലെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *