ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Latest ഇന്ത്യ കേരളം പ്രാദേശികം

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് തുടങ്ങിയത്.

തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോള്‍ത്തന്നെ കുഴിയില്‍ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തെ ബാധിക്കുന്നുണ്ട്. സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ പടിഞ്ഞാറുഭാഗത്തെ പ്ലാറ്റ് ഫോം ഉയര്‍ത്തുന്ന ജോലിയും തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പ് അന്നത്തെ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.31 കോടി രൂപ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *