സ്കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കുട്ടബലാത്സംഗം ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളൂരു: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒക്ടോബര്‍ 8ന് രാവിലെ 7 മണിയോടെ പെണ്‍കുട്ടി സ്‌കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോള്‍ അഞ്ചംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ സംഘം വഴിയില്‍ ഇറക്കിവിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *