കത്വ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും.
ഒക്ടോബർ പത്തിന് ജമ്മുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന് ദീപികാ സിങ് ട്വീറ്റ് ചെയ്തു.
ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുള്ള കത്തും ദീപിക പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്നും ദീപിക ട്വീറ്റ് ചെയ്തു.