കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു; ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: ▪️ വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലാണ് കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിര്‍മിക്കും. പ്രവൃത്തിയുടെ പുരോഗതി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *