അക്കര ഫൗണ്ടഷന്‍ നവീകരിച്ച ഫിസിയോതെറാപ്പി ബ്ലോക്ക് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം : ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനില്‍ പുതിയ ഫിസിയോതെറാപ്പി ബ്ലോക്ക് ഉദുമ മണ്ഡല എം. എല്‍. എ ശ്രീമാന്‍ അഡ്വ: സി. എച്ച് കുഞ്ഞമ്പു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെറിബ്രല്‍ പാല്‍സി, വളര്‍ച്ചക്കുറവ്, സഞ്ചാര പ്രയാസം,എന്നിവയുള്ള കുട്ടികള്‍ക്ക് അത്യാധുനിക സംവിധാനങ്ങളടങ്ങിയ പുതിയ ബ്ലോക്കാണ് ഉല്‍ഘാടനം ചെയ്തത്.ഒരാഴ്ചയോളം നീണ്ടു നിന്ന ലോക സെറിബ്രല്‍ പാല്‍സി ദിനാചരണത്തിന്റെ സമാപന ചടങ്ങിന്റെ ഭാഗമായാണ് പുതിയ തെറാപ്പി ബ്ലോക്ക് പ്രവര്‍ത്ഥനമരംഭിച്ചത്. നിലവില്‍ നൂറ്റി എണ്പതോളം കുട്ടികള്‍ക്ക് ഇവിടെ സ്പീച്ച് തെറാപ്പി, ഒക്കുപ്പാഷന്‍ തെറാപ്പി, ബിഹാവിയര്‍ തെറാപ്പി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവ നല്‍കി വാഫുന്നുണ്ട്.സ്വാഗത പ്രസംഗം അക്കര ഫൗണ്ടേഷന്‍ പ്രൊജക്റ്റ് മാനേജര്‍ മുഹമ്മദ് യാസിര്‍ വാഫി നിര്‍വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ് ശ്രീമതി മിനി അധ്യക്ഷത വഹിച്ചു. കൂടാതെ ഈ വര്‍ഷത്തെ അക്കര ഫൗണ്ടേഷന്‍ സ്‌പെഷ്യലി എബിള്‍ഡ് അവാര്‍ഡ് ദാനചടങ്ങും എം എല്‍ എയുടെ ആഭിമുഖ്യത്തില്‍ സദസ്സില്‍ വെച്ച് നടന്നു. സൗത്ത് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും മുപ്പത്തോളം പേരെ പിന്‍തള്ളി
സ്‌പെഷ്യലി എബിള്‍ഡ് അവാര്‍ഡ് കണ്ണൂര്‍ സ്വദേശിയായ മന്‍സൂര്‍ അലിയും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ബോവിക്കാനം സ്വദേശി അനുരാഗും ഏറ്റുവാങ്ങി.
ചടങ്ങില്‍ ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡന്റ്‌റ്, മുളിയാര്‍ പഞ്ചായത്ത്), ശ്യാമള (വാര്‍ഡ് മെമ്പര്‍, മുളിയാര്‍ പഞ്ചായത്ത്), കെ. ബി മുഹമ്മദ് കുഞ്ഞി (സാമൂഹ്യ പ്രവര്‍ത്തകന്‍), ബാലകൃഷ്ണന്‍ (മുന്‍ വാര്‍ഡ് മെമ്പര്‍, മുളിയാര്‍ പഞ്ചായത്ത്), ബി. എ അഷ്റഫ് (ഹെല്‍ത്ത് സൂപ്രണ്ട്, ഹെല്‍ത്ത് ബ്ലോക്ക്, കുമ്പള),മാധവന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) തുടങ്ങീ രാഷ്ട്രീയ-സാമൂഹ്യ-ആരോഗ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *