കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

Latest ഇന്ത്യ പ്രാദേശികം

ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്.

ശിവസേന, എൻസിപി, കോൺഗ്രസ്‌ സഖ്യമാണ് ബന്ദ് പ്രഖ്യാപിച്ചത്.

കടകള്‍ അടച്ചിട്ടാണ് പ്രതിഷേധം.

“കർഷകരെ പിന്തുണയ്ക്കണമെന്ന് മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. പിന്തുണയെന്നാൽ നിങ്ങളെല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം ജോലി നിർത്തി വെയ്ക്കുകയും ചെയ്യണം”- മന്ത്രി നവാബ് മാലിക് ആവശ്യപ്പെട്ടു.

അവശ്യ സര്‍വീസ് ഒഴികെ ബാക്കിയെല്ലാം അടച്ചിടും.

തന്റെ പാർട്ടി ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു- “മൂന്ന് പാര്‍ട്ടികളും ബന്ദിൽ സജീവമായി പങ്കെടുക്കും.

ലഖിംപൂർ ഖേരിയിൽ നടന്നത് ഭരണഘടനയുടെ കൊലയാണ്. രാജ്യത്തെ കർഷകരെ കൊല്ലാനുള്ള ഗൂഢാലോചനയാണ് നടന്നത്”.

Leave a Reply

Your email address will not be published. Required fields are marked *