കാഞ്ഞങ്ങാട്: നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തിയ മൂന്നുപേർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേ സെടുത്തത്, ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് റോഡിൽ നിഷാന്ത്ചിത്താരി പു തിയവളപ്പിലെ ഖലീൽ ഇബ്രാ ഹിം, ബഷീർ ഷെയ്ക്ക് എന്നിവർക്കെതിരെയാ ണ് കേസ് നീലേശ്വരം പോലീസ് സ്റ്റേ ഷനിലെ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ളയുടെ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കുഞ്ഞബ്ദുള്ള ഇന്നലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നൈറ്റ് പ ട്രോളിംഗ് ഡ്യൂട്ടിയുണ്ടായിരു ന്നത്. കുഞ്ഞബ്ദുള്ളയും സം ഘവും പട്രോളിംഗ് നടത്തുന്ന തിനിടയിൽ ചാമുണ്ഡിക്കുന്ന കൊട്ടിലങ്ങാട് മരമില്ലിനടുത്ത് പാതിരാത്രിയോടെ ഓട്ടോറി ക്ഷയിലും കാറിലുമായി മൂന്നു പേർ നിൽക്കുന്നതുകണ്ട് ചോദ്യം ചെയ്തിരുന്നു, പിന്നീട് പട്രോളിംഗ് കഴി ഞ്ഞ് തിരിച്ചുവരുമ്പോൾ പോലീസ് ജീപ്പിന് കുറുകെ ഇവരുടെ കാർ നിർത്തിയിട്ട് മൂന്നു പേരും ചേർന്ന് കുഞ്ഞബ്ദുള്ള യേയും പോലീസുകാരേയും ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്