ഓണ്‍ലൈന്‍ വിഡിയോ ഗെയിമിൽ തോറ്റു,ഉള്ളാളിൽ വിദ്യാർത്ഥിയെയും സഹോദരനെയും കൗമാരക്കാർ ചേർന്ന് ക്രൂരമായി ആക്രമിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

മംഗളൂരു: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിറ്റി പൊലീസ് മൂന്ന് കൗമാരക്കാരെ ജുവനൈല്‍ ജസ്​റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

ഓണ്‍ലൈന്‍ ഗെയിമില്‍ ഒരു കുട്ടി കൂടുതല്‍ പോയന്‍റുകള്‍ നേടി ജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗെയിമില്‍ പ​ങ്കെടുത്ത മറ്റൊരു കുട്ടി കളിജയിച്ച കുട്ടിയുടെ സഹോദരനെ വിളിച്ച്‌ അസഭ്യം പറത്ത് ഫോണ്‍വെച്ചു.

അതേ നമ്ബറില്‍ തിരിച്ചുവിളിച്ച്‌​ സംസാരിക്കവേ വാക്ക് തര്‍ക്കമുണ്ടാവുകയും നേരില്‍ കാണാന്‍ ഉള്ളാളിലെ ക്ഷേത്രത്തിന് സമീപം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗെയിമില്‍ വിജയിച്ച കുട്ടിയും സഹോദരനും സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന, ഗെയിമില്‍ തോറ്റ കുട്ടികളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരങ്ങളെ സോഡ, ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച്‌ ആക്രമിച്ചെന്നാണ്​ പരാതി.

Leave a Reply

Your email address will not be published. Required fields are marked *