കാസർഗോഡ് ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

▪️കാസര്‍കോട്: ജില്ലയിൽ 93 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 158
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1191 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 537

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9667 പേർ

വീടുകളിൽ 9150 പേരും സ്ഥാപനങ്ങളില്‍ 517 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9667 പേരാണ്. പുതിയതായി 593 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (2093 ആര്‍ ടി പി സി ആര്‍, 364 ആന്റിജന്‍ ). 1020 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 714 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 164 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

135765 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 133453പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *