തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർ സെക്കന്ററി മിനി സ്റ്റേഡിയത്തിൽ സ്ട്രൈക്കേഴ്സ് ഉദിനൂർ സംഘടിപ്പിച്ച ഒന്നാമത് ഗോവെഗ നൈൻസ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ബ്രദേഴ്സ് ഒളവറ ജേതാക്കളായി. ആതിഥേയരായ സ്ട്രൈക്കേഴ്സ് ഉദിനൂരിനെയാണ് ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് ഒളവറ പരാജയപ്പെടുത്തിയത്.സ്റ്റാർ ഓഫ് പടന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഗോവെഗ സോഫ്റ്റ്വെയർ ഇന്ത്യ സ്ഥാപകനും സി.ഒ.ഒയുമായ മഹേഷ് ആലയിൽ 11111 രൂപയും ട്രോഫിയും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്ക് 6666 രൂപയും ട്രോഫിയും സ്ട്രൈക്കേഴ്സ് ക്ലബ് സെക്രട്ടറി രാഹുൽ ഉദിനൂർ സമ്മാനിച്ചു. പ്രസിഡന്റ് നിസാർ മുഹമ്മദ്, ഗിനീഷ്, സജേഷ്, ജോജി, രാകേഷ്, വിപിൻ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റിലെ മികച്ച താരമായി സ്ട്രൈക്കേഴ്സ് ഉദിനൂരിന്റെ ക്യാപ്റ്റൻ സുധിയെ തെരഞ്ഞെടുത്തു. പ്രശസ്ത ക്രിക്കറ്റ് താരം ബിജു കോയോങ്കര ഉപഹാരം നൽകി. മൻസൂർ-ബ്രദേഴ്സ് ഒളവറ,(ബൗളർ), ഫിറോസ് -സ്റ്റാർ ഓഫ് പടന്ന (ബാറ്റ്സ്മാൻ),
നയീം-സ്റ്റാർ ഓഫ് പടന്ന (വിക്കറ്റ് കീപ്പർ),വിനീത്, റിജി- സ്ട്രൈക്കേഴ്സ് ഉദിനൂർ(ഫീൽഡർസ്),ചോട്ടു-സ്ട്രൈക്കേഴ്സ് ഉദിനൂർ (എമെർജിങ് പ്ലെയർ) എന്നിവരെയും തെരഞ്ഞെടുത്തു. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.