കഴിഞ്ഞ ദിവസം കാണാതായ ഭർതൃമതി മുൻ കാമുകനൊപ്പം വീടു വിട്ടതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് നിന്നും കാണാതായ ഭർതൃമതി മുൻ കാമുകനൊപ്പം വീടു വിട്ടതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിക്കോത്ത് കാരക്കുഴിയിലെ കൃഷ്ണന്റെ മകൾ ഷൈനിയെയാണ് 35, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വെള്ളിക്കോത്തെ വീട്ടിൽ നിന്നും കാണാതായത്. ഗാർഡർ വളപ്പിലെ പ്രവാസിയുടെ ഭാര്യയായിരുന്ന ഷൈനി അഞ്ച് മാസം മുമ്പ് തൈക്കടപ്പുറം സീറോഡിലെ ലിജീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു.

രണ്ട് മക്കളുടെ മാതാവായ ഷൈനിയേയും, ലിജീഷിനേയും തൃശ്ശൂരിൽ നിന്നും ഹോസ്ദുർഗ്ഗ് പോലീസ് കണ്ടെത്തി, കോടതിയിൽ ഹാജരാക്കിയിരുന്നു. ഷൈനിയെ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതനുസരിച്ച്, ഭർതൃമതി ലിജീഷിനൊപ്പം പോയി.

ഒളിച്ചോട്ടം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ യുവതി കാമുകനെതിരെ പരാതിയുമായി ഹോസ്ദുർഗ്ഗ് പോലീസിലെത്തി. പിന്നീട് വെള്ളിക്കോത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. വീട്ടുകാർക്കും കുട്ടികൾക്കുമൊപ്പം താമസിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ ഷൈനിയെ വീണ്ടും കാണാതായത്. പിതാവ് കൃഷ്ണന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് വീണ്ടും കേസ്സെടുത്തു.

വീട്ടുകാർക്കും പോലീസിനും യുവതിയെ കുറിച്ച് തുടക്കത്തിൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഷൈനിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ തൈക്കടപ്പുറം സീറോഡിൽ നിന്നും ലിജീഷിനേയും കാണാതായതായി മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *