കണ്ണാട്ടിപ്പാറയിൽ അജ്‌വ ഓഫീസ് നാടിനു സമർപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള: സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന അജ്വ കണ്ണാടിപ്പാറയുടെ ഓഫീസ് നാടിനു സമർപ്പിച്ചു. ഇന്നലെ വൈകിട്ട് കണ്ണാട്ടിപ്പാറയിൽ നടന്ന ചടങ്ങിൽ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉത്ഘാടനം നിർവഹിച്ചു.ജോയിന്റ് സെക്രട്ടറി സിദ്ദിഖ് ബേകൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ അലവി അധ്യക്ഷം വഹിച്ചു. അബ്ദുസ്സലാം ദാരിമി കുബനൂർ പൊതു യോഗം ഉത്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. സിദ്ദിഖ് ലത്തീഫ് ചിപ്പാർ, മുഹമ്മദ്‌ ഇക്‌ബാൽ ഫൈസി, കയ്യൂമ് മാന്യ, ഗോൾഡൻ റഹ്മാൻ, സാധിക് ചെറുഗോളി, അഫ്സൽ മല്ലൻകൈ, അബ്ദുൽ കാദർ കെദക്കാർ, കാലിദ് ജോഡ്കൾ, മൊയ്‌ദീൻ ബെകൂർ എന്നിവർ സംസാരിച്ചു.അജ്‌വ സെക്രട്ടറി അഷ്‌റഫ്‌ ബെകൂർ നന്ദി രേഖപ്പെടുത്തി.

പത്തു വർഷത്തോളമായി വിധവകൾക്ക് 2000 രൂപയുടെ 250 കിറ്റുകൾ വിതരണം ചെയ്തു വരുന്നു. ഈയടുത്ത കാലത്തായി ഒരു ലക്ഷത്തോളം രൂപ ഒരു വിവാഹത്തിന് നൽകി.വിവാഹത്തിനും മറ്റും ജനങൾക്ക് ഉപകാരപ്രദമായ ഒരുപാട് സഹായങ്ങൾ ചെയ്യുന്ന പ്രവർത്തനമാണ് അജ്‌വ കാഴ്ച വെക്കുന്നത്.തിരുവനന്തപുരത്തു നിന്നും നാട്ടിലേക്ക് ഒരു മൃതദേഹം എത്തിക്കാനുള്ള പണം നൽകിയത് ഈയടുത്താണ്.നിരവധി പ്രവർത്തനങ്ങളിലൂടെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച സംഘടനയാണ് അജ്‌വ.

Leave a Reply

Your email address will not be published. Required fields are marked *