പാലിയേറ്റീവ് നേഴ്സുമാർക്ക് സ്നേഹാദരം നൽകി മുളിയാർ വെൽ ഫേയർസൊസൈറ്റി

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ
നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽഎച്ച്.എം.സി.
മെമ്പർ കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം എസ്.എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സെക്കണ്ടറി പാലിയേറ്റീവ് നേഴ്സിംഗ് ഓഫീസർ രഞ്ജുഷ നായർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാരും,പാലിയേറ്റീവ് നേഴ്സ് പ്രിയ കുമാരിക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്തും ഉപഹാരം കൈമാറി. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.സാംസ്കാരിക പ്രവർത്തകൻ ബി.സി. കുമാരൻ അനുമോദന പ്രസംഗം നടത്തി. പഞ്ചായത്ത് അംഗം അബ്ബാസ്കൊളച്ചപ്പ്, സാമൂഹ്യ പ്രവർത്തക രായ ബി.എം.അഷ്റഫ്, മാധവൻ നമ്പ്യാർ, കൃഷ്ണൻ ചേടിക്കാൽ, വേണുകുമാർ മാസ്റ്റർ, മാഹിൻ മുണ്ടക്കൈ, പി.അബ്ദുല്ല കുഞ്ഞി ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ, മുസ്തഫ ബിസ്മില്ല, ഷെരീഫ് പന്നടുക്കം, കെ.ബി. ഹസൈനവാസ്, ബലരാമൻ കോടിമൂല,
കെ.ബി.റാഷിദ് മുഹമ്മദ് ഹസൻ ആശംസ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *