തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം, അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം.
11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളാ തീരത്ത് നിലവിൽ കാര്യമായ മഴ മേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്.
മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു.
പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.