▪️കാസര്‍കോട്: ജില്ലയിൽ 159 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 220
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1203പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 546
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10026പേർ
വീടുകളിൽ 9455പേരും സ്ഥാപനങ്ങളില്‍ 571പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10026പേരാണ്. പുതിയതായി 880പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2564 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര് 2303 ആന്റിജന്‍ 251 ട്രൂനാറ്റ് 10) 420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 649പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 141പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 220പേരെ ഡിസ്ചാര്‍ജ് ചെയ്തു.
137110പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 134772പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.