കണ്ണൂർ തളിപ്പറമ്പിൽ ഒരു കോടിയിൽ അധികം വില വരുന്ന തിമിംഗല ഛർദിയുമായി രണ്ട് പേർ കസ്റ്റഡിയില്‍.
മാതമംഗലം കോയിപ്ര സ്വദേശികളായ ഇസ്മായിൽ, റഷീദ് എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
ബംഗളൂരുവിൽ നിന്നാണ് തിമിംഗല ഛർദി വില്‍പ്പനക്കായി എത്തിച്ചതെന്നാണ് വിവരം.
ആഗോള വിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് തിമിഗല ഛര്‍ദിയായ ആംബര്‍ഗ്രിസ്.
സുഗന്ധലേപനത്തിനായാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്.
എന്നാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.