പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

Latest ഇന്ത്യ കേരളം പ്രാദേശികം

കോട്ടയം ▪️ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് താങ്ങായി നടന്‍ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായമെത്തിച്ചത്.
മമ്മൂട്ടി നേരിട്ട് ഏര്‍പ്പാട് ചെയ്ത ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ദ്ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് രാവിലെയോടെ കൂട്ടിക്കലിലെത്തി. വിദഗ്ദ്ധ ഡോക്ടര്‍മാരും, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളുമായാണ് സംഘം ക്യാമ്പുകളിലെത്തിയിരിക്കുന്നത്.

പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം എന്ന കണക്കില്‍ നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വസ്ത്രങ്ങള്‍, കിടക്കകള്‍, പാത്രങ്ങളും ഉള്‍പ്പടെയുള്ള രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്തു.
ദുരന്തത്തെക്കുറിച്ച് വിശദമായി അറിയാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. പ്രദേശങ്ങള്‍ നേരിട്ടു കണ്ടതിനു ശേഷം അവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *