യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണം: യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

ബദിയടുക്ക: രാജീവ് ഗാന്ധി യുണിറ്റ് കമ്മിറ്റി രൂപീകരണം യൂത്ത് കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം തല ഉദ്ഘാടനം മാടത്തടുക്കയില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പയ്യാലടുക്ക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ബദിയടുക്ക പഞ്ചയത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഞ്ചാര്‍ മുഹമ്മദ് ഹാജി, പുല്ലൂര്‍ പെരിയ വാര്‍ഡ് മെമ്പര്‍ രതീഷ് രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവായ ജയപ്രകാശ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്മാരയ നിരഞ്ജന്‍ റൈ, രവി പള്ളത്തടുക്ക,റഹീം, സൈഫുദ്ധീന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരയ ശ്രീനാഥ് , മനോജ്,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ജോണി ഡിസുസ, വസന്ത, എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി അജിത് സ്വഗതവും, ശംസുദ്ധിന്‍ നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികള്‍: പ്രസിഡന്റ് , അജിത് വൈസ് പ്രസിഡന്റ് സന്ദീപ് ക്രാഷ്ട , ജനറല്‍ സെക്രട്ടറി, ശംസുദ്ധീന്‍, ട്രഷറര്‍ മനോജ് കുമാര്‍, സെക്രട്ടറി പ്രേംജിത്ത്, പ്രദീപ്, മന്‍സൂര്‍, സിനാന്‍, ഗോഡ് വിന്‍, പ്രജ്വല്‍ എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *