അവസാനത്തെ ആര്‍.എസ്.എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ: അബ്ദുറബ്ബ്

Latest ഇന്ത്യ കേരളം പ്രാദേശികം

കോഴിക്കോട്: മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കിടയില്‍ പടരുന്ന ‘മാനസിക’ രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍.എസ്.എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ സ്വബോധമുള്ള ആര്‍.എസ്.എസ് കാര്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കിടയില്‍ പടരുന്ന ‘മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. കേരളത്തിലെ അവസാനത്തെ ആര്‍.എസ്.എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ.

കേരളത്തെ സമ്പൂര്‍ണ്ണ ആര്‍.എസ്.എസ് മുക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ‘സൈക്കളോജിക്കല്‍ മൂവ്’ പിണറായി ഡാ,’ അബ്ദുറബ്ബ് പറഞ്ഞു.

കേരളത്തില്‍ മുന്‍പ് മൂന്നാം ക്ലാസുകാരനായ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊന്നതുള്‍പ്പെടെ രാജ്യത്ത് മുന്‍പ് സമാനമായി നടന്ന സംഭവങ്ങളില്‍ ആര്‍.എസ്.എസുകാര്‍ ക്രൂരമായ ക്രമിനല്‍ കേസുകളില്‍ പ്രതിയായപ്പോള്‍ മാനസികരോഗിയാണെന്നുള്ള പൊലീസ് കണ്ടെത്തലുകള്‍ ഇതിനുമുമ്പും വിമര്‍ശിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *