ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് മരിച്ചത്.

14ന് വൈകിട്ട് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

അടുപ്പില്‍ നിന്ന് ശരണ്യയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സുധാമ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *