കാസറഗോഡ്: കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ കേരളത്തിലെ എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾക്കായി നടത്തുന്ന
സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസിൻ്റെ ജില്ലാതല മത്സരങ്ങൾ ചന്ദ്രഗിരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
KSTUസംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താ ഉള്ള മാസ്റ്റർ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സ സ്ഥാന കമ്മറ്റി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്
അധ്യക്ഷനായിരുന്നു. വിജയികൾക്ക് സർട്ടി’ഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് നസീർ കൂവത്തൊട്ടി, വൈറ്റ്ഗാർഡ് ക്യാപ്റ്റൻ സലാം മേൽപറമ്പ് , സമീർ തെക്കിൽ, മുഹമ്മദലി ചന്ദ്രഗിരി ,സാബിറ പട്ള, മുഹമ്മദ് കുഞ്ഞിപടന്ന, ഷഫീക് പടന്ന, നേതൃത്വം നല്കി. ജില്ലാ സെക്രടരി ഗഫുർ ദേളി സ്വാഗതവും ആസിഫ് നായ് മാർ മൂല
നന്ദിയും പറഞ്ഞു. മൽസരഫലങ്ങൾ സംസ്ഥാന കമ്മറ്റി പ്രഖ്യാപിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക ക്യാഷ് അവാർഡ് നല്കും.