ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തത് കാരണം പദ്ധതി പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗതയാണെന്നും, നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും അടിയന്തരമായി സ്ഥിരം എ.ഇയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട്
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ,ചീഫ് എഞ്ചിനിയർ, എക്സിക്യുട്ടീവ് എഞ്ചിനിയർ എന്നിവർക്ക് നിവേദന മയച്ചു. നിലവിൽ കുറ്റിക്കോൽ പഞ്ചായത്ത് എ.ഇ. ക്കാണ് ചാർജ്ജ്.
സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക
നിയമനം നൽകുന്നതും വഴി
പ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്. വർഷങ്ങളായി തുടർന്നു വരുന്ന ഈ
അനീതി മുളിയാറിൻ്റെ വളർച്ചയെ മുരടിപ്പിച്ചെന്നും നിവേദനത്തിൽ ചൂണ്ടി കാട്ടി.
