ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം; ലൈവ് പരിപാടിയ്ക്കിടെ അക്തറിനെ അപമാനിച്ച് അവതാരകന്‍, വീഡിയോ

Latest ഇന്ത്യ കേരളം പ്രാദേശികം

ലാഹോര്‍: ലൈവ് ടി.വി ഷോയില്‍ അവതാരകന്‍ അപമാനിച്ചതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പി.ടി.വി ചാനലിലെ ക്രിക്കറ്റ് അനുബന്ധ പരിപാടിയില്‍ പാനലിസ്റ്റായിരുന്നു അക്തര്‍.

തന്റെ ചോദ്യങ്ങള്‍ അവഗണിച്ചെന്ന് പറഞ്ഞായിരുന്നു അവതാരകനായ നുമാന്‍ നിയാസ് അക്തറിനെ അപമാനിച്ചത്.

ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്റെ വിജയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണ് അവതാരകന്‍, അക്തറിനെതിരെ തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *