എല്ലാ ട്രെയിനുകളിലും ജനറൽ കോച്ച് അനുവദിക്കണം- എൻ ജി ഒ യൂണിയൻ

Latest ഇന്ത്യ കേരളം പ്രാദേശികം

മഞ്ചേശ്വരം : എല്ലാ ട്രെയിനുകളിലും ജനറൽ കോച്ച് അനുവദിക്കണമെന്ന് എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം യൂണിറ്റ് സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് ഇളവുകൾ വന്ന ശേഷം പുനരാരംഭിച്ച ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാർ അടക്കമുള്ള നിത്യേന തീവണ്ടികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം സാധാരണ നിലയിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും റെയിൽവേ,ട്രെയിൻ സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കാനോ ഓടുന്ന എക്സ്പ്രസ്സ്‌ ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റ്കൾ ഏർപ്പെടുത്താനോ തയ്യാറായിട്ടില്ല. ഉടൻ ട്രെയിനുകളിൽ അൺ റിസേർവ്ഡ് കോച്ച് ആരംഭിച്ച് യാത്ര പ്രശ്നം പരിഹരിക്കണമെന്ന് എൻ. ജി. ഒ യൂണിയൻ മഞ്ചേശ്വരം യൂണിറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സുഗുണകുമാർ, ഭാമ കെ സി, ഹക്കീം കമ്പാർ എന്നിവർ സംസാരിച്ചു.
ഹകീം കമ്പാർ (കൺവീനർ)
ഭാമ കെ സി (ജോ.കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *