കണ്ണൂർ: തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട കടവുകളിൽ നിന്നും പൂഴിവരുന്നത് നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്ന് എൻ എൽ യു കാസറഗോഡ് കണ്ണൂർ കോഴിക്കോട് വയനാട് ജില്ല കളുടെ കണ്ണൂർ സിറ്റിയിൽ നടന്ന മേഖല നേതൃത്വ സംഗമം ആവശ്യപെട്ടു തോഴിലാളി വിരുദ്ധ കോഡ് പിൻവലിക്കുക രാജ്യത്തിന്റെ സമ്പത്തായ പൊതു മേഖലകൾ വിറ്റു തുലയ്‌ക്കുന്നത് നിർത്തിവെച്ച് പൊതുമേഖലകൾ സംരക്ഷിക്കുക ദൈനംദിനം തുടരുന്ന പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവ് നിർത്തിവയ്ക്കുക കർഷക പ്രക്ഷോഭം കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരത്തിലൂടെ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യംങ്ങളും ഉന്നയിച്ചു
സംഘടന പ്രവർത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നവംബർ 10നും കണ്ണൂർ ജില്ലയിൽ നവംബർ 12 നും വയനാട് ജില്ലയിൽ നവംബർ 25നും വിപുലമായ കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു കണ്ണൂർ ജില്ലയിൽ യോഗം വിളിച്ചു ചേർക്കുന്നതിന് എട്ടു പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതല പെടുത്തി മണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കുന്നതിനും കമ്മിറ്റികൾ ഇല്ലാതിടങ്ങളിൽ പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും നിർദേശം നൽകി എൻ എൽ യു ദേശീയ ജനറൽ സെക്രെട്ടറി എസ് എം ബഷീർ ഉത്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് എപി മുസ്തഫ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ സ്വാഗതം പറഞ്ഞു ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹമൂദ് പാറക്കാട്, ഹമീദ് ചെങ്ങളായി മൂസ സിറ്റി ഡി മുനീർ വഹാബ് കണ്ണാടി പറമ്പ് പി കെ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ ഉമ്മര്കുട്ടി കണ്ണൂർ ഹനീഫ കടപ്പുറം അശ്രഫ് പഴഞ്ചിറ മുത്തലിബ് കാഞ്ഞങ്ങാട് ബഷീർ പാണ്ടികശാല ഹമീദ് മുക്കോട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ എസ്എം ബഷീർന് സ്വീകരണം നൽകി ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹമൂദ് പാറക്കാട് ഷാൾ അണിയിച്ചു സ്വീകരിച്ചു സംസ്ഥാന ട്രഷറർ കെ ഹുദൈഫ് നന്ദി പറഞ്ഞു