ലയൺസ് ചെർക്കള പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

ചെർക്കള:ചെർക്കള ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെർക്കളയിൽ സൗജന്യ പ്രമേഹ രോഗ പരിശോധന ക്യാമ്പ് നടത്തി.

അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് ലയൺ മൊയ്തീൻ ചപ്പാടി അധ്യക്ഷത വഹിച്ചു.

ഡോക്ടർ ജാസിർ അലി പ്രമേഹ രോഗ ബോധവൽക്കരണം ക്ലാസെടുത്തു.

ലയൺ സുകുമാരൻ, നായർ, ലയൺ അനീസ മൻസൂർ മല്ലത്ത്, ലയൺ അഡ്വ.കെ. മൊയ്തീൻ പെർള, ലയൺ ബോസ് ശരീഫ്, ലയൺ ആരിഫ് ഒറവങ്കര സംസാരിച്ചു.

നൂറു കണക്കിന് രോഗികൾ പ്രയോജന പ്പെടുത്തിയ ക്യാമ്പിന് ലയൺ ഡോക്ടർ ആബിദ് നാലപ്പാട് നേതൃത്വം നൽകി.

സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതവും,ലയൺ എം.ടി.അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *