നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നു; കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Latest ഇന്ത്യ പ്രാദേശികം

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ ചേർത്ത കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (അരോഗ്യം) അഭ്യർത്ഥിച്ചു.

1 മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക.

  1. സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യണം .
  2. കൂട്ടംകൂടരുത് . ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കണം.
    4 ആഹാരം,കുടിവെളളം, പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്.
  3. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവർ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കേണ്ടതുമാണ് .
    6 സ്കൂളിൽ പോകുമ്പോഴും സ്കൂളിൽ നിന്നും മടങ്ങുമ്പോഴും കടകളിൽ കയറുന്നത് ഒഴിവാക്കുക. സ്കൂൾ വിട്ടാലുടൻ വീട്ടിലേക്ക് മടങ്ങുക .
    7 വീട്ടിലെത്തിയ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പു വെളളത്തിലോ ഡിറ്റർജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കി വെച്ചതിന് ശേഷം കുളിക്കുക.
  4. വീട്ടിലുളള കുട്ടികൾ , മുതിർന്നവർ , കിടപ്പിലായവർ എന്നിവരുടെ അടുത്ത് കുളച്ചതിന് ശേഷം മാത്രം പോകുക.
  5. മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ് .ഡിസ്പോസിബിൾ മാസ്കുകൾ കത്തിച്ചു കളയുക .
    10.വ്യക്തിശുചിത്വം, പരിസര ശുചിത്വം , പോഷകാഹാരം എന്നിവ ശീലമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *