അനധികൃതമായി മണൽ കടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി ബേക്കൽ പോലീസ്, മൂന്ന് ഫൈബർ തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ഉദുമ: അനധികൃതമായി മണൽ കടത്തുന്നവർക്കെതിരേ ബേക്കൽ പോലീസ് കടുത്ത നടപടികളിലേക്ക്.h ബേക്കൽ പുഴയിലൂടെ മണൽ കടത്തുന്ന മൂന്ന് ഫൈബർ തോണികൾ വെള്ളിയാഴ്ച ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ് മണൽ കടത്തുന്ന തോണികൾ കണ്ടെത്തിയത്. തുടർന്ന് ഈ തോണികൾ മറുകരയായj മലാംകുന്നിലെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. ബേക്കൽ അഴിമുഖം, ബേക്കൽ പുഴ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി മണൽ ശേഖരിച്ച് തോണികളിൽ കടത്തുന്ന സംഘത്തിന്റേതാണ് പിടികൂടിയ തോണികൾ എന്ന് പോലീസ് സൂചിപ്പിച്ചു.

ബേക്കൽ പുതിയ കടപ്പുറം, ബേക്കൽ കോട്ടയുടെ വടക്കുഭാഗത്തെ കടലോരം, ബേക്കൽ റെഡ് മൂൺ പാർക്കിന്‍റെ തെക്കുവശത്തെ കടലോരം, ചേറ്റുകുണ്ട്, കോടിക്കടപ്പുറം തുടങ്ങി നിരവധി അനധികൃത മണലെടുപ്പു കേന്ദ്രങ്ങൾ പള്ളിക്കര, ഉദുമ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു.

ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ, സി.ഐ. യു.പി.വിപിൻ, എസ്.ഐ. ബാബു, സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജേഷ്, കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *