കാസറഗോഡ് :വീടിന്റെ മേൽക്കൂര വീട്ടുകാർക്ക് മുന്നിൽ തകർന്നു വീണു; കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു.
ആളപായം ഒഴിവായി.
തൃക്കരിപ്പൂർ നടക്കാവ് കോളനിയിലെ കെ അമ്പുകുഞ്ഞിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്.
ആറ് അംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്.
മൂന്ന് പേർ വീട്ടിനകത്തും രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ മുറ്റത്ത് ഭക്ഷണം കഴിക്കുകയും ആയിരുന്നു.
ഇതിനിടയിലാണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീണത്.
ശബ്ദം കേട്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
ആകെയുണ്ടായിരുന്ന വീട് തകർന്നതോടെ കുടുംബം പെരുവഴിയിലായി.
തുടർന്ന് കുടുംബത്തെ കമ്യൂനിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.